Latest News :
Home » » വിശ്വാസ വോട്ടെടുപ്പില്ല: അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരും

വിശ്വാസ വോട്ടെടുപ്പില്ല: അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരും

Written By Muhimmath News on Saturday, 16 July 2016 | 20:25

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസ് പരിഹരിച്ചു. മുഖ്യമന്ത്രിയായിരുന്ന നബാം തൂകിയെ ഒഴിവാക്കി കോണ്‍ഗ്രസ് യുവ നേതാവ് പെമ ഖണ്ഡുവിനെ സ്ഥാനത്തേക്ക് നിയോഗിച്ചു. ഇതോടെ വിമതര്‍ ഉള്‍പ്പടെ 44 എംഎല്‍എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ഭൂരിപക്ഷ പിന്തുണ ഉറപ്പായതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇനി വിശ്വാസ വോട്ടെടുപ്പും നേരിടേണ്ടിവരില്ല.

വിമത എംഎല്‍എമാരുടെ പിന്തുണ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം തുക്കിയെ നീക്കിയത്. വിമത എംഎല്‍എമാര്‍ നിലപാട് മാറ്റാത്തതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നാടകീയ നീക്കം. വിശ്വാസ വോട്ടെടുപ്പിന് 10 ദിവസത്തെ സാവകാശം വേണമെന്ന തുക്കിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളിയതിനെ തുടര്‍ന്നാണ് നബാം തുക്കിയെ നീക്കിയത്. വിമത എംഎല്‍എമാരില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ മാത്രമെ കോണ്‍ഗ്രസിന് ഭരണത്തില്‍ തുടരാനാകു എന്ന സാഹചര്യത്തെ തുടര്‍ന്നായിരുന്നു നീക്കം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved