Latest News :
Home » » ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ കാശ്മീരിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ കാശ്മീരിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു

Written By Muhimmath News on Monday, 18 July 2016 | 20:10

ഹൈദരബാദ്: കാശ്മീരിയെന്ന് ആരോപിച്ച് ഹൈദരാബാദ് സെന്‍ട്രല്‍ യുനിവേഴ്‌സിറ്റിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അമോല്‍ സിംഗ് എന്ന വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. ഇതേ തുടര്‍ന്ന് കാമ്പസില്‍ സംഘം ചേരുന്നതിനും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രതിഷേധ പ്രകടനങ്ങള്‍ക്കും രജിസ്ട്രാര്‍ വിലക്കേര്‍പ്പെടുത്തി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമോലിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. സംഭവ ദിവസം കാമ്പസില്‍ കാശ്മീരില്‍ സൈന്യം നടത്തുന്ന അക്രമത്തെ അപലപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.

ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന തന്നെ നന്ദനം സുശീല്‍ കുമാറിന്റെ നേതൃത്വത്തില്‍ 30 എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കശ്മീരി എന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്ന് അമോല്‍സിംഗ് ആരോപിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved