Latest News :
Home » » ഉപ്പളയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

ഉപ്പളയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

Written By Muhimmath News on Sunday, 17 July 2016 | 14:29

കുമ്പള: ഉപ്പള സോങ്കാലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. സോങ്കാല്‍ പ്രതാപ് നഗറിലെ താഹിറി (19)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരായ മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് താഹിര്‍ പരാതിപ്പെട്ടു. പരിക്കേറ്റ താഹിര്‍ കുമ്പള ഗവ. ആസ്പത്രിയില്‍ ചികിത്സയിലാണ്. താഹിറിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved