Latest News :
Home » , , , » തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി; 60 പേര്‍ കൊല്ലപ്പെട്ടു; പാര്‍ലിമെന്റ് മന്ദിരത്തിന് ബോംബിട്ടു

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി; 60 പേര്‍ കൊല്ലപ്പെട്ടു; പാര്‍ലിമെന്റ് മന്ദിരത്തിന് ബോംബിട്ടു

Written By Muhimmath News on Saturday, 16 July 2016 | 11:35

ഇസ്താംബള്‍: തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറിശ്രമത്തില്‍ 17 സൈനികള്‍ ഉള്‍പ്പെട 60 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ സൈനിക അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. പട്ടാള അട്ടിമിക്കെതിരെ ജനാധിപത്യം സംരക്ഷിക്കാന്‍ ജനം തെരുവിലിറങ്ങി പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്താംബുളിലെത്തിയ പ്രസിഡന്റ് ജനങ്ങള്‍ക്കൊപ്പം താന്‍ നിലകൊള്ളുന്നതായും പറഞ്ഞു. അട്ടിമറിയെ തുടര്‍ന്ന് 130 സൈനികരെ അറസ്റ്റ് ചെയ്തതായി പ്രധാനമന്ത്രി ബിനാലി യാര്‍ദിരില്‍ പറഞ്ഞു.



കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരായ ആളുകളാണ്. സൈനിക അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയവരാണ് കൊല്ലപ്പെട്ടത്. അതേസമയംഇസ്താംബുളിള്‍ പട്ടാളവും പൊലീസും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അങ്കാറയിലെ പാര്‍ലമെന്റിനു നേര്‍ക്ക് ബോംബ് ആക്രമണം നടന്നതായും പറയുന്നു.ഠഗ1

സൈനിക ടാങ്കുകള്‍ പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അതിനു മുകളില്‍ കയറി തുര്‍ക്കിയുടെ പതാക നാട്ടി. സൈന്യത്തെ ശുദ്ധീകരിക്കുന്നതിനുള്ള അവസരമാണ് അട്ടിമറിയെന്നാണ് പ്രസിഡന്റ് പറഞ്ഞത്. അട്ടിമറിക്കാര്‍ തട്ടിയെടുത്ത വിമാനം വെടിവച്ചിടാന്‍ പ്രധാനമന്ത്രി സൈന്യത്തിന് അനുമതി നല്‍കി.



രാത്രിയോടെയാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്ക് നീക്കം നടന്നത്. തുര്‍ക്കിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ എല്ലാം നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അധികാരം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കുള്ള ഗതാഗതത്തിന് ഉപയോഗിക്കുന്ന തന്ത്രപ്രധാന രണ്ടുപാലങ്ങളും സൈനയം അടച്ചിട്ടു. വിമാനത്താവളങ്ങളും സൈന്യം അടച്ചു. തുടര്‍ന്ന് തുര്‍ക്കിയില്‍ സൈന്യം നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.ഠഗ2

ഇതോടെ അങ്കാറയിലും ഇസ്താംബുളിലും ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. ജനങ്ങളും സൈന്യവും തെരുവില്‍ ഏറ്റുമുട്ടി.

ഇസ്താംബുളിലെ ബോസ്ഫറസ് പാലം മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. അങ്കാറയിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ 17 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം രാജ്യത്തിന്റെ വിദേശ നയതന്ത്ര ബന്ധങ്ങള്‍ എല്ലാം പഴയതു പോലെ കാത്തുസൂക്ഷിക്കുമെന്ന് സൈന്യം വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved