Latest News :
Home » , » ഹൈക്കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു

ഹൈക്കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു

Written By Muhimmath News on Wednesday, 20 July 2016 | 17:26



കൊച്ചി: ഹൈകോടതി വളപ്പില്‍ പത്രപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം . മീഡിയ വണ്‍ ക്യാമറാമാന്‍ മോനിഷ് മോഹനിനും ഏഷ്യാനെറ്റ് ക്യാമറമാന്‍ രാജേഷ് തകഴിക്കും പരിക്കേറ്റു. ഗവണ്‍മെന്റ് പ്‌ളീഡര്‍ ധനേഷ് മാത്യുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഗവണ്‍മെന്റ് പ്‌ളീഡര്‍ ധനേഷ് മാത്യു യുവതിയെ കടന്നു പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഹൈകോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായിരുന്നു.

കൊച്ചി കോണ്‍വെന്റ് റോഡില്‍ വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് ഗവണ്‍മെന്റ് പ്‌ളീഡറായ ധനേഷ് മാത്യുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചെതാണെന്നും ധനേഷിനെ കള്ളകേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് അഭിഭാഷകരുടെ വാദം. സംഘര്‍ഷത്തിനിടയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ മീഡിയ റൂം അടച്ച് പൂട്ടുകയും ചെയ്തു. ഹൈകോടതിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്നാണ് അഭിഭാഷകരുടെ ആവശ്യം. അഭിഭാഷകര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved