Latest News :
Home » , , » പോലീസുകാരെ മര്‍ദ്ദിച്ച് പുഴയില്‍ തള്ളി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

പോലീസുകാരെ മര്‍ദ്ദിച്ച് പുഴയില്‍ തള്ളി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 22 July 2016 | 18:33

കാസര്‍കോട്: മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ തോണിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും പുഴയില്‍ തള്ളുകയും ചെയ്ത കേസില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗര്‍, കോപ്പയിലെ മുഹമ്മദ് റിയാസി (30)നെയാണ് തീരദേശ പൊലീസ് സി ഐ. സി കെ സുനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. കേസ് അന്വേഷണ ചുമതല ടൗണ്‍ സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ അസൈനാറിനു കൈമാറി.

ബുധനാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. തളങ്കര തീരദേശ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരായ വി കെ രഞ്ജിത്ത്, രതീഷ് ചന്ദ്രന്‍ എന്നിവരാണ് വധശ്രമത്തിനു ഇരയായത്. മണല്‍കടത്ത് തടയാന്‍ ശ്രമിച്ച ഇരുവരെയും മണല്‍ കടത്തുകാരായ ഇരുപതംഗ സംഘം തോണിയില്‍ കയറ്റികൊണ്ടുപോവുകയും പുഴയുടെ മധ്യത്തില്‍ എത്തിയപ്പോള്‍ തുഴകൊണ്ട് അടിച്ച ശേഷം പുഴയിലേക്ക് തള്ളിയിട്ടുകൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved