Latest News :
Home » » ആറാട്ടുകടവില്‍ യു ഡി എഫ് പ്രവര്‍ത്തര്‍ക്ക് നേരെ അക്രമം: 3 പേര്‍ക്ക് പരിക്ക്

ആറാട്ടുകടവില്‍ യു ഡി എഫ് പ്രവര്‍ത്തര്‍ക്ക് നേരെ അക്രമം: 3 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 27 July 2016 | 17:21



പാലക്കുന്ന്: ആറാട്ടുകടവില്‍ പഞ്ചായത്ത് മെമ്പറടക്കം മൂന്ന് യു ഡി എഫ് പ്രവര്‍ത്തകരെ ഒരു സംഘം ആക്രമിച്ചു. പരിക്കേറ്റ 17ാം വാര്‍ഡ് മെമ്പര്‍ നാലാംവാതുക്കലിലെ ചന്ദ്രന്‍ (37), മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കാപ്പിലിലെ അബ്ദുല്‍ ഖാദര്‍ കാത്തിം (46), കാപ്പിലെ ഷിയാസ് (30) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഉപതിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വടിയും മറ്റു മാരകായുധങ്ങളുമായി സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved