Latest News :
Home » » യുവാവിനെ മര്‍ദ്ദിച്ചതിന് അഞ്ചുപേര്‍ക്കെതിരെ കേസ്

യുവാവിനെ മര്‍ദ്ദിച്ചതിന് അഞ്ചുപേര്‍ക്കെതിരെ കേസ്

Written By Muhimmath News on Tuesday, 5 July 2016 | 13:06

കാസര്‍കോട്: കാറിലെത്തിയ സംഘം യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാറിലെ ഇലക്ട്രീഷ്യന്‍ പി. ഷരീഫി(32)നാണ് മര്‍ദ്ദനമേറ്റത്. 


മൂന്നിന് രാത്രി മൊഗ്രാല്‍പുത്തൂര്‍ പാലത്തിന് സമീപം വെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ചൗക്കിയിലെ സഫീര്‍, മൊഗ്രാല്‍പുത്തൂരിലെ ഹയാസ്, ഇംതിയാസ്, മൊയ്തീന്‍, ഷഹാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. വധഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved