Latest News :
Home » » ആശുപത്രിയില്‍ ഡോക്ടറെ പത്തംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

ആശുപത്രിയില്‍ ഡോക്ടറെ പത്തംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

Written By Muhimmath News on Wednesday, 27 July 2016 | 18:51

കാസര്‍കോട്: സ്വകാര്യ ആസ്പത്രിയുടെ കാഷ്വാലിറ്റിയില്‍ കയറി ഡോക്ടറെ മര്‍ദ്ദിക്കുകയും ആസ്പത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതി. അക്രമിസംഘത്തിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെ കാസര്‍കോട് കിംസ് ആസ്പത്രിയിലാണ് സംഭവം. സുള്ള്യ സ്വദേശിയായ ഡോ. പ്രശാന്ത് ഭട്ടിനാണ് മര്‍ദ്ദനമേറ്റത്.

പത്തംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ഡോക്ടര്‍ പരാതിപ്പെട്ടു. ആസ്പത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved