Latest News :
Home » , , » ഫ്രാന്‍സിനെ നടുക്കി നീസില്‍ ഭീകരാക്രമണം; 77 പേര്‍ കൊല്ലപ്പെട്ടു; ആക്രമണം ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി

ഫ്രാന്‍സിനെ നടുക്കി നീസില്‍ ഭീകരാക്രമണം; 77 പേര്‍ കൊല്ലപ്പെട്ടു; ആക്രമണം ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി

Written By Muhimmath News on Friday, 15 July 2016 | 09:56

പാരിസ്: ഫ്രാന്‍സിനെ നടുക്കി നീസില്‍ ഭീകരാക്രമണം. 77 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫ്രഞ്ച് ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. തെക്കന്‍ ഫ്രഞ്ച് നഗരമായ നീസിലാണ് ഭീകരാക്രമണമുണ്ടായത്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.

ആഘോഷത്തിന്റെ ഭാഗമായി കരിമരുന്നു പ്രയോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൂറ്റന്‍ ട്രക്ക് ജനക്കൂട്ടത്തിന് മേല്‍ പാഞ്ഞുകയറിയത്. രണ്ട് കിലോമീറ്ററോളം ദൂരം ലോറി ആളുകള്‍ക്ക് മേല്‍ ഓടിയതായി പ്രോസിക്യൂട്ടര്‍ ജീന്‍ മിഷേല്‍ പ്രെട്രെ അറിയിച്ചു. ഇതാണ് ആളപായം കൂട്ടാനിടയാക്കിയത്. സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ നീസ് മേയര്‍ ക്രിസ്ത്യന്‍ എസ്‌ട്രോസി അഭ്യര്‍ത്ഥിച്ചു.




രണ്ട് കിലോമീറ്ററോളം ദൂരം ലോറി ആളുകള്‍ക്ക് മേല്‍ ഓടി. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഫ്രഞ്ച് ഭീകര വിരുദ്ധ ഏജന്‍സിയാകും സംഭവം അന്വേഷിക്കുക. ലോറി ഡ്രൈവറും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 


അക്രമിയെ വെടിവെച്ചുകൊന്നതായും ആരെയും ബന്ദികളാക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved