Latest News :
Home » » മിന്‍ഹാജ് പബ്ലിക് സ്‌കൂള്‍ വാഹനം അക്രമിച്ചു: ഒരാള്‍ അറസ്റ്റില്‍

മിന്‍ഹാജ് പബ്ലിക് സ്‌കൂള്‍ വാഹനം അക്രമിച്ചു: ഒരാള്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 19 July 2016 | 21:10

കുണിയ: കുണിയയിലെ മിന്‍ഹാജ് പബ്‌ളിക് സ്‌കൂള്‍ വാഹനം ആക്രമിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെരുംബ തൊണ്ടോളിയിലെ അബൂബക്കറിന്റെ മകന്‍ നൗഫലാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ടതിനു ശേഷം വിദ്യാര്‍ത്ഥികളെ ഇറക്കി വരികയായിരുന്ന വാഹനത്തെ ചെരുംബ തൊണ്ടോളിയിലെത്തിയപ്പോള്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസില്‍ മറ്റു പ്രതികളായ അബൂബക്കറിന്റെ മകന്‍ ഹംസ, ഉസ്മാന്റെ മകന്‍ ആശിക് എന്നിവര്‍ ഒളിവിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved