Latest News :
Home » » വിവാഹ വീട്ടിലെത്തിയ നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചു

വിവാഹ വീട്ടിലെത്തിയ നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചു

Written By Muhimmath News on Sunday, 17 July 2016 | 20:25

ഉളിയത്തടുക്ക: വിവാഹ വീട്ടിലെത്തിയ നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചു. ഉളിയത്തടുക്ക റഹ്മത് നഗറിലെ കല്യാണ വീട്ടിലുണ്ടായ അക്രമത്തില്‍ സാജിദ് (23)നാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ച ശേഷം പന്തലിലുണ്ടായിരുന്ന കസേരകള്‍ അക്രമികള്‍ തല്ലിതകര്‍ത്തു.

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സാജിദിന്റെ ബന്ധുവീട്ടിലായിരുന്നു കല്ല്യാണം. ഒരു യുവാവിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു. സംഭവത്തെ കുറിച്ച് കാസര്‍കോട് പൊലീസ് അന്വേഷിച്ചുവരികയാണ്. അക്രമത്തില്‍ പരിക്കേറ്റ സാജിദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved