Latest News :
Home » » ദമ്പതികളെ അക്രമിച്ചു

ദമ്പതികളെ അക്രമിച്ചു

Written By Muhimmath News on Saturday, 2 July 2016 | 12:52

കാസര്‍കോട്: ദമ്പതികളെ മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ബെള്ളൂരിലെ അബ്ദുല്‍ റഹ്മാന്‍(48), ഭാര്യ ബദറുന്നീസ എന്നിവരെയാണ് അക്രമിച്ചത്. ഇരുവരെയും മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കാസ് അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു അക്രമം. തലക്ക് മുറിവേറ്റ അബ്ദുല്‍ റഹ്മാന് അഞ്ച് തുന്നിടേണ്ടി വന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 

വീടിന് സമീപത്തെ പള്ളിയില്‍ നിന്ന് അസര്‍ നിസ്‌കാരം കഴിഞ്ഞിറങ്ങുമ്പോള്‍ സഹോദരന്‍ മുഹമ്മദ് കുഞ്ഞിയും മക്കളുമാണ് അക്രമിച്ചതെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഇത് കണ്ട് തടയാന്‍ എത്തിയപ്പോഴാണ് ബദ്‌റുന്നീസക്ക് നേരെ അക്രമമുണ്ടായത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved