Latest News :
Home » » ചൂരി സ്വദേശിയെ അക്രമിച്ച സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ചൂരി സ്വദേശിയെ അക്രമിച്ച സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

Written By Muhimmath News on Saturday, 2 July 2016 | 12:57

കാസര്‍കോട്: ബൈക്ക് യാത്രക്കാരനായ യുവാവിനെ വാനിലെത്തിയ സംഘം വെട്ടി പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. 

നഗരത്തിലെ ഫാന്‍സി കടയിലെ ജീവനക്കാരന്‍ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അസ്ഹറുദ്ദീനെ (24) യാണ് വെള്ളിയാഴ്ച വൈകിട്ട് ആനവാതുക്കല്‍ റോഡിന് സമീപം വെച്ച് അക്രമിച്ചത്. ബൈക്കില്‍ കടയിലേക്ക് പോകുമ്പോള്‍ ഓമ്‌നി മാരുതി വാനിലെത്തിയ സംഘം ബൈക്കിന് കുറുകെ നിര്‍ത്തി കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. 


വെട്ടേറ്റ അസ്ഹറുദ്ദീനെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് സംഭവസ്ഥലത്തെത്തിയിരുന്നു.
ആക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അസ്ഹറുദ്ദീന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പോലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved