Latest News :
Home » » പട്ടിക ജാതി വിഭാഗക്കാരെ ഉന്നതിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ധീര സഖാക്കളുടെ സമരപോരാട്ടംകൊണ്ട്: വാസുദേവന്‍

പട്ടിക ജാതി വിഭാഗക്കാരെ ഉന്നതിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ധീര സഖാക്കളുടെ സമരപോരാട്ടംകൊണ്ട്: വാസുദേവന്‍

Written By Muhimmath News on Monday, 18 July 2016 | 18:19

ബദിയടുക്ക: പട്ടിക ജാതി വിഭാഗക്കാരെ ഉന്നതിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് കമ്മ്യുണിസ്റ്റ് പ്രസ്ഥാന എ.കെ.ജി., ഇ.എം.എസ്. അടക്കമുള്ള ധീര സഖാക്കളുടെ സമര പോരാട്ടം കൊണ്ടാണെന്ന് പട്ടികജാതി (പി.കെ.എസ്.) സംസ്ഥാന വൈസ് പ്രസിഡന്റ് കൊട്ടാര വാസുദേവന്‍ അഭിപ്രായപ്പെട്ടു. ബദിയടുക്ക പാര്‍ട്ടി ഓഫീസ് ഹാളില്‍ നടന്ന പി.കെ.എസ്. ബദിയടുക്ക പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായികുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കിയും ഭൂമി, പാര്‍പ്പിടം ഉറപ്പാക്കിയത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബാബു മുച്ചിര്‍കബെ അദ്ധ്യക്ഷത വഹിച്ചു. പി.കെ.എസ്. കുമ്പള ഏരിയാ സെക്രട്ടറി സദാശിവ ശേണി കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ.എം. ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടി, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി ശങ്കര ചെന്നെഗുളി, ആദിവാസി സേവാ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണ ബദിയടുക്ക, കര്‍ഷക സംഘം ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി, അഡ്വ. പ്രകാശ് അമ്മണ്ണായ പി.കെ.എസ്. മുതിര്‍ന്ന നേതാവ് കൃഷ്ണ ബാറഡ്ക്ക, സീനപ്പ, രോഹിണി, സീവിത്രി എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി ബാബു മുച്ചിര്‍കബെ പ്രസിഡന്റ്, പി രോഹിണി ചെന്നെഗുളി വൈസ് പ്രസി, ഉദയചന്ദ്ര ബാറഡ്ക്ക സെക്രട്ടറി, എം. ഗോവിന്ദ മുളിപറമ്പ് ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved