Latest News :
Home » » ചാന്ദ്ര വിജയം ദിനം: വീഡിയോ പ്രദര്‍ശനവും ക്വിസും സംഘടിപ്പിച്ചു

ചാന്ദ്ര വിജയം ദിനം: വീഡിയോ പ്രദര്‍ശനവും ക്വിസും സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 24 July 2016 | 14:16



കുറ്റിക്കോല്‍: ചാന്ദ്ര വിജയ ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം കുറ്റിക്കോല്‍ മേഖലാ കമ്മിറ്റി ആദ്യ ചാന്ദ്ര യാത്രയേക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. ശോഭിത അധ്യക്ഷയായി. എ കെ നീലാംബരന്‍, ടി കെ മനോജ് എന്നിവര്‍ സംസാരിച്ചു. വിഷ്ണുപ്രസാദ് സ്വാഗതം പറഞ്ഞു. ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇ ജിതിന്‍ ചന്ദ്രന്‍, എ വിഷ്ണുപ്രസാദ്, വി അശ്വിന്‍ എന്നിവരും യുപിയില്‍ വി വിജിത്ത് വിനോദ്, അശ്വജിത്ത്, ടി കെ ശ്രീനന്ദ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ആഗസ്ത് 6ന് സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ റാലിയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved