Latest News :
Home » , , » നായികിന്റെ പ്രസംഗങ്ങള്‍ ഭീകരര്‍ക്ക് പ്രചോദനമാകുന്നു; സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനം

നായികിന്റെ പ്രസംഗങ്ങള്‍ ഭീകരര്‍ക്ക് പ്രചോദനമാകുന്നു; സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനം

Written By Muhimmath News on Sunday, 10 July 2016 | 18:43



മുംബൈ: സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള പീസ് ടിവിയുടെ സംപ്രേക്ഷണത്തിന് ബംഗ്ലാദേശില്‍ നിരോധനം. നായിക്കിന്റെ പ്രസംഗങ്ങള്‍ ഭീകരര്‍ക്ക് പ്രചോദനമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണ് പീസ് ടിവി ബംഗ്ല.

ധാക്ക ഭീകരാക്രമണത്തില്‍ പങ്കുള്ള തീവ്രവാദികളെ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈദ് അവധിക്ക് ശേഷം ഓഫീസ് തുറക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് തീരുമാനം നടപ്പിലാക്കമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നായിക്കിന്റെ തീവ്രവാദ ബന്ധവും ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.

നായിക്കിന്റെ പീസ് ടിവി ചാനലിന് ഇന്ത്യയിലും നിരോധനമുണ്ട്. ബ്രിട്ടണിലും കാനഡയിലും പ്രവേശനവിലക്കുള്ള നായിക്കിന്റെ പ്രസംഗത്തിന് മലേഷ്യയില്‍ നിരോധനമുണ്ട്. നായിക്കിന്റെ പ്രസംഗങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved