Latest News :
Home » » ബാങ്കോട് മുര്‍ഷിദുത്തുല്ലാബ് മദ്രസ്സ: പുതിയ കെട്ടിടത്തില്‍ പുനരാരംഭിച്ചു

ബാങ്കോട് മുര്‍ഷിദുത്തുല്ലാബ് മദ്രസ്സ: പുതിയ കെട്ടിടത്തില്‍ പുനരാരംഭിച്ചു

Written By Muhimmath News on Wednesday, 20 July 2016 | 18:45



തളങ്കര: ബാങ്കോട് മുര്‍ഷിദുത്തുല്ലാബ് മദ്രസ്സ ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ തൊട്ടടുത്തുള്ള മദ്രസ്സാ കെട്ടിടത്തില്‍ പുനരാരംഭിച്ചു. സദര്‍ മുഅല്ലിം ഷാഫി ആദൂറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ് വൈസ് പ്രസിടണ്ട് അഹമ്മദ് കുഞ്ഞി തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. മദ്രസ മാനേജര്‍ എം കുഞ്ഞി മൊയിതീന്‍ സ്വാഗതം ആശംസിച്ചു.

ലാ വില്ലാ പ്രോപ്പര്‍ടീസ് പിഞ്ചു കുരുന്നുകള്‍ക്ക് നല്‍കിയ സൗജന്യ ബാഗ് വിതരണോദ്ഘാടനം ജനറല്‍ സെക്രട്ടറി മുഹമ്മദ് യാസീന്‍ (ആച്ചു തൊട്ടി ) നിര്‍വഹിച്ചു. കബീര്‍ തൊട്ടിയില്‍, അബ്ബാസ് ജേഡ്‌കോ, ബഡുവന്‍ കുഞ്ഞി തൊട്ടിയില്‍, അബ്ദുല്ല കെ എസ്, അബ്ദുല്‍ കാദര്‍, മുഹമ്മദ് അലി (മമ്മി), സക്കീര്‍ ബാങ്കോട്, ഇബ്രാഹിം ഖലീല്‍, മുസ്തഫ ബാങ്കോട്, മനാഫ് മലബാര്‍, ജൗഹര്‍ എന്നിവര്‍ സംബന്ധിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved