കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 7500 പാക്കറ്റ് നിരോധിത പാന്‍മസാലകളുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. തളങ്കരയിലെ അനസ്, ജുനൈദ് എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെ വിദ്യാനഗര്‍ ബി സി റോഡ് ജംഗ്ഷനിലാണ് സംഭവം. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാര്‍ പിടികൂടിയത്. പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ആറു ചാക്കുകളിലായാണ് 150 കിലോ വരുന്ന പാന്‍മസാലകളാണ് സൂക്ഷിച്ചിരുന്നത്. ഇതിനു 50,000 രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
Post a Comment