Latest News :
Home » , » ഹോട്ടലുടമ കളുടെ പരാതിയില്‍ ബാബുവിനെതിരെ വിജിലന്‍സ് കേസ്

ഹോട്ടലുടമ കളുടെ പരാതിയില്‍ ബാബുവിനെതിരെ വിജിലന്‍സ് കേസ്

Written By Muhimmath News on Thursday, 21 July 2016 | 10:53

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവി നെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ശിപാര്‍ശ. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ബാബുവിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയത്. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്.പിയാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

മന്ത്രിയായിരിക്കെ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ബാബു നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണെന്നാവശ്യപ്പെട്ട് ഹോട്ടലുടമകള്‍ നല്‍കിയ പരാതിയിലാണ് നടപടി. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം രാധാകൃഷ്ണനാണ് ബാബുവിനെതിരെ പരാതി നല്‍കിയത്.

വിഷയത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും കെ. ബാബു അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved