Latest News :
Home » , » ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ

Written By Muhimmath News on Friday, 8 July 2016 | 16:47

കൊച്ചി: ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കില്ല. ഇക്കാര്യം പരിഗണനയിലില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കേണ്ടെന്നാണ് ബി സിസി ഐയുടെ തീരുമാനമെന്ന് ടി.സി.മാത്യു കൊച്ചിയില്‍ പറഞ്ഞു.

ബി സിസിഐയുടെ പക്കലുളള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്രീശാന്തിനെ കോഴ വിവാദത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഇക്കാര്യം പരിഗണിക്കേണ്ടെന്ന് മുന്‍ ബി സി സിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ തന്നെ നിലപാടെടുക്കുകയും ചെയ്തു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം രാജ്യാന്തര ഐപി എല്‍ മല്‍സരങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും ടി.സി.മാത്യു വ്യക്തമാക്കി.

കൊച്ചി രാജ്യാന്തര സ്‌റ്റേഡിയം രണ്ടുവര്‍ഷത്തേക്ക് ഫുട്‌ബോള്‍ അസോസിയേഷന് നല്‍കിയിരിക്കുകയാണ്. ഇതിനാലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കെസിഎ ഏറ്റെടുക്കുന്നത്. രാജ്യാന്തര ഏകദിനങ്ങളും ഐപി എല്‍ മല്‍സരങ്ങളും തിരുവനന്തപുരത്ത് കൊണ്ടുവരാനാണ് ആലോചന.

കേരള ക്രിക്കറ്റ് അസോയിയേഷന്റെ(കെസിഎ)കഴിഞ്ഞ വര്‍ഷത്തെ മികച്ച കളിക്കാരനായി രോഹന്‍ പ്രേമിനെ തെരഞ്ഞെടുത്തു. സഞ്ജു സാംസണ് പ്രത്യേക പുരസ്‌കാരം നല്‍കും. സച്ചിന്‍ ബേബിയാണ് മികച്ച ബാറ്റ്‌സ്മാന്‍. കെസിഎ ഏര്‍പ്പെടുത്തിയ 71 പുരസ്‌കാരങ്ങള്‍ ശനിയാഴ്ച കൊച്ചിയില്‍ വാര്‍ഷിക പൊതുയോഗത്തില്‍ സമ്മാനിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved