Latest News :
Home » , » ബീഫ് കഴിച്ചുവെന്നാരോപിച്ച് ദലിത് കുടുംബത്തിന് ബജ്‌റംഗ്ദല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ബീഫ് കഴിച്ചുവെന്നാരോപിച്ച് ദലിത് കുടുംബത്തിന് ബജ്‌റംഗ്ദല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

Written By Muhimmath News on Sunday, 24 July 2016 | 18:46

ബംഗളൂരു: ബീഫ് കഴിച്ചുവെന്നാരോപിച്ച് ദലിത് കുടുംബത്തിന് ബജ്‌റംഗ്ദല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കര്‍ണ്ണാടകയിലെ ചിക്കമഗ്ലൂരുവിലെ ദലിത് കുടുംബത്തിലെ 53കാരനെയാണ് പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തിനിരയാക്കിയത്. ഇയാളുടെ കുടുംബത്തിലെ മറ്റ് നാലും പേരും മര്‍ദ്ദനത്തിനിരയായിട്ടുണ്ട്.

ജൂലൈ 17നായിരുന്നു സംഭവം. വടി കൊണ്ടുള്ള മര്‍ദ്ദനമേറ്റ ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദലിത് സംഘടനകള്‍ സംഭവം ഏറ്റെടുത്തു പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബജ്‌റംഗ് ദല്‍ പ്രവര്‍ത്തകരായ 40 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പശുത്തോല്‍ കടത്തിയെന്നാരോപിച്ച് നാലു ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന്റെ പിന്നാലെയാണ് കര്‍ണ്ണാടകയില്‍ നിന്നും ഇത്തരത്തിലൊരു വാര്‍ത്ത.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved