Latest News :
Home » , , » മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ബിജെപി നേതാവ് വിവാദത്തില്‍

മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ബിജെപി നേതാവ് വിവാദത്തില്‍

Written By Muhimmath News on Wednesday, 20 July 2016 | 22:39



ലക്‌നോ: ബിജെപി നേതാവ് ദയാശങ്കര്‍ സിംഗിനെതിരേ ബിഎസ്പി നേതൃത്വം പോലീസില്‍ പരാതി നല്‍കി. മായാവതിയെ ലൈംഗിക തൊഴിലാളിയോട് ഉപമിച്ച് പ്രസംഗിച്ചാണു ബിജെപി നേതാവ് വിവാദം വിളിച്ചുവരുത്തിയത്. ദയാശങ്കറിനെതിരേ സാധ്യമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഓഫീസ് അറിയിച്ചു. ദയാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നേരത്തെ, വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് കൂടിയായ ദയാശങ്കര്‍ സിംഗിനെ പാര്‍ട്ടി പദവികളില്‍നിന്നു പുറത്താക്കിയിരുന്നു. പരാമര്‍ശത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെയും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍നിന്നു നീക്കിയത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ഉടനായിരുന്നു ശങ്കര്‍ സിംഗിന്റെ വിവാദ പരാമര്‍ശം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ വാക്‌പോര് ഉടലെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കോടികള്‍ വാങ്ങിയാണു മായാവതി മത്സരിക്കാന്‍ സീറ്റു നല്‍കുന്നതെന്നും പറഞ്ഞ ശങ്കര്‍ സിംഗ്, മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധഃപതിച്ചിരിക്കുന്നുവെന്നും പറഞ്ഞു. എന്നാല്‍, യുപിയില്‍ തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭീതിയാണ് ബിജെപി നേതാവിനെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്നു മായാവതി പ്രതികരിച്ചു. പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡന്റ് തികച്ചും വ്യക്തിപരമായ തലത്തില്‍ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്കു നല്ലതല്ലെന്നും യുപിയിലെ ബിജെപി വക്താവ് ഐ.പി. സിംഗ് പ്രതികരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved