Latest News :
Home » » ബി.ജെ.പി എം.പി ഛേദി പാസ്വാന്റെ ലോക്‌സഭാംഗത്വം ഹൈക്കോടതി റദ്ദാക്കി

ബി.ജെ.പി എം.പി ഛേദി പാസ്വാന്റെ ലോക്‌സഭാംഗത്വം ഹൈക്കോടതി റദ്ദാക്കി

Written By Muhimmath News on Thursday, 28 July 2016 | 19:53

പട്‌ന: ബി.ജെ.പി എം.പിയായ ഛേദി പസ്വാന്റെ ലോക്‌സഭാംഗത്വം പട്‌ന ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള കേസ് മറച്ചുവെച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. സിംഗിള്‍ ബഞ്ച് കെ.കെ മണ്ഡേലിന്റേതാണ് വിധി.

തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും കോടതി വിധിയെ മാനിക്കുന്നുവെന്നും ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും പാസ്വാന്‍ പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ യഥാര്‍ഥ എണ്ണം നല്‍കിയില്ലെന്നു കാണിച്ച് ഗംഗാ മിശ്ര എന്നയാളാണ് കോടതിയെ സമീപിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved