Latest News :
Home » » സ്ത്രീകള്‍ക്കൊപ്പം നഗ്ന ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍: മുഖ്യപ്രതി അറസ്റ്റില്‍

സ്ത്രീകള്‍ക്കൊപ്പം നഗ്ന ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍: മുഖ്യപ്രതി അറസ്റ്റില്‍

Written By Muhimmath News on Sunday, 24 July 2016 | 16:20

തിരുവനന്തപുരം: സ്ത്രീകള്‍ക്കൊപ്പം നഗ്‌നഫോട്ടോ എടുത്തശേഷം പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കൊല്ലം ഇരവിപുരം സ്വദേശിനി പ്രിയയെയാണ് പിടികൂടിയത്. ഇന്നലെ സഘത്തിലെ നാലുപേര്‍ പിടിയിലായിരുന്നു. ആനയറ പുളുക്കല്‍ ലെയിന്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ അനു(26), ചെറുവക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു(19), പുതുവല്‍വീട്ടില്‍ ഷീബ(30), കുമാരപുരം തോപ്പില്‍ നഗര്‍ ദീപ(36)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘം തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവസ്ത്രനാക്കി നഗ്‌നരായ സ്ത്രീകള്‍ക്കൊപ്പം ഫോട്ടോ എടുപ്പിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ഫോട്ടോയെടുത്ത് ഫേസ്ബുക്കിലും വാട്ടസ്അപ്പിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ കയ്യിലുണ്ടായിരുന്ന 10,000 രൂപയും മൊബൈല്‍ഫോണും വാങ്ങിയശേഷം നാലുലക്ഷം രൂപകൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികള്‍ നേരത്തെ ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായവര്‍ സംഭവം പുറത്തറിയാതിരിക്കാന്‍ മൂന്നും നാലും ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved