Latest News :
Home » » ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ തിരിച്ചടി വി.എസിന്റെ കണ്ണു തുറപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ തിരിച്ചടി വി.എസിന്റെ കണ്ണു തുറപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Written By Muhimmath News on Tuesday, 5 July 2016 | 10:36

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോട തിയില്‍നിന്നുണ്ടായ തിരിച്ചടി വി.എസ് അച്യുതാനന്ദന്റെ കണ്ണു തുറപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. കോടതിയെ രാഷ്ട്രീയ ആയുധമാക്കുന്നതില്‍നിന്ന് വി.എസ് പിന്മാറണം. കോടതിവഴി നിരപരാധികളെ വേട്ടയാടുന്ന പൊതുപ്രവര്‍ത്തനം അദ്ദേഹം അവസാനിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വി.എസിന്റെ ഹരജി തള്ളിയത്. മാത്രമല്ല, വിഎസിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയുടെ സമയം കളയരുതെന്നു ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് കര്‍ശനമായി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ ആദ്യം വിചാരണ കോടതിയെ വേണം സമീപിക്കാന്‍. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന കോടതികളെയും സമീപിച്ചശേഷമേ സുപ്രീം കോടതിയെ സമീപിക്കാവൂ. നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

വി.എസിന്റെ ഹര്‍ജിയെ വെറും രാഷ്ട്രീയപരമായി മാത്രം കണ്ടാല്‍മതിയെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ കെ.കെ വേണുഗോപാലിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം കൂടി കേട്ട ശേഷമാണ് സുപ്രീം കോടതി വി.എസിന്റെ ഹര്‍ജി തള്ളിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved