Latest News :
...
Home » » ഉപ്പളയില്‍ കടലാക്രമണം രൂക്ഷം; നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍

ഉപ്പളയില്‍ കടലാക്രമണം രൂക്ഷം; നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍

Written By Muhimmath News on Wednesday, 13 July 2016 | 11:10

മഞ്ചേശ്വരം: ഉപ്പളയിലും പരിസര പ്രദേശങ്ങളിലും കടലേറ്റം രൂക്ഷമായി. ഇതോടെ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ഭീഷണിയിലായി. ഒരാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ ഉപ്പള ഹനുമാന്‍ നഗറില്‍ റോഡ് പൂര്‍ണമായും കടലെടുത്തു. 

പെരിങ്കടിമൂസോടി ഫിഷറീസ് റോഡാണ് ഇരുന്നൂറു മീറ്ററോളം കടലെടുത്തത്. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്രപോലും ദുര്‍ഘടമായിരിക്കുകയാണ്.

സമീപത്തെ നിരവധി വീടുകളും കടലേറ്റഭീഷണി നേരിടുകയാണ്. റോഡിന് സമീപത്തുകൂടി 11 കെ.വി. വൈദ്യുതിലൈന്‍ കടന്നുപോകുന്നുണ്ട്.
എന്നാല്‍, ഇതില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടില്ല. കടലേറ്റം രൂക്ഷമായാല്‍ വൈദ്യുതത്തൂണുകള്‍ നിലംപൊത്തും. സമീപപ്രദേശങ്ങളായ ശാരദ നഗര്‍, മൂസോടി എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ ഭാഗങ്ങളില്‍ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായിരുന്നു. 

കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് മടങ്ങുന്നതല്ലാതെ തുടര്‍നടപടികളെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved