Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും പരാതിയില്‍ കോളജിലെ എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു സസ്‌പെന്‍ഷന്‍. പടന്നക്കാട് നെഹ്‌റു കോളജിലെ മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ഥി ടി.വി.ഷിബിന്‍, എക്കണോമിക്‌സ് വിദ്യാര്‍ഥി അജിത്ത്, ഹിസ്റ്ററിയിലെ അരുണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ക്ലാസില്‍ ക്യാംപെയിനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന്റെ പേരില്‍ മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അജിത്തിനും അരുണിനും എതിരെയുള്ള നടപടി.

ക്ലാസിലും കോളജിലും ഷിബിന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ഷിബിന്റെ സഹപാഠികളും അധ്യാപകരും പ്രിന്‍സിപ്പലിനു പരാതിപ്പെട്ടിരുന്നു. കോളജിലെ സ്‌പോര്‍ട്‌സ് ടീമിലെ ചിലരും ഷിബിനെതിരെ പരാതി ഉന്നയിച്ചു. തുടര്‍ന്നു നടപടി എടുത്തതോടെ വിശദീകരണവുമായി അരുണും അജിത്തും ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലാസിലെത്തി. എസ്എഫ്‌ഐക്കെതിരെ അല്ല, വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള ആവശ്യമാണെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ക്ലാസിലെത്തിയവര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എസ്എഫ്‌ഐയ്‌ക്കെതിരെ നടക്കുന്ന ഗൂഡാലോചനയാണ് സംഭവങ്ങള്‍ക്കു പിന്നിലെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജയനാരായണന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരുവിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു നുണപ്രചാരണം നടത്തുകയാണെന്നും ജയനാരായണന്‍ പറഞ്ഞു

Leave A Reply