Latest News :
Home » , » നിരപരാധികളെ കൊന്നൊടുക്കുന്നു; മോദിക്കെതിരെ പാക്കിസ്ഥാനില്‍ കേസ്

നിരപരാധികളെ കൊന്നൊടുക്കുന്നു; മോദിക്കെതിരെ പാക്കിസ്ഥാനില്‍ കേസ്

Written By Muhimmath News on Friday, 22 July 2016 | 20:00



ലാഹോര്‍: കാശ്മീരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക്കിസ്ഥാനില്‍ കേസ്. അഭിഭാഷകനായ അബ്ദുള്‍ ഹമീദ് എന്നയാളാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മോദിയുടെ നിര്‍ദേശ പ്രകാരമാണ് കാശ്മീരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതെന്നു പരാതിയില്‍ ആരോപിക്കുന്നു. പാകിസ്ഥാന്‍ പീനല്‍ കോഡും തീവ്രവാദ വിരുദ്ധ നിയമവും അനുസരിച്ച് മോദിക്കെതിരെ കൊലക്കുറ്റത്തിനും ഭീകരപ്രവര്‍ത്തനത്തിനും കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ജമ്മു കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ഇന്ത്യയിലെ അംബാല ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു ഹര്‍ജി നല്‍കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved