Latest News :
Home » » സമന്‍സ് കീറി പോലീസിന്റെ മുഖത്തെറിഞ്ഞു: യുവാവിനെതിരെ കേസ്

സമന്‍സ് കീറി പോലീസിന്റെ മുഖത്തെറിഞ്ഞു: യുവാവിനെതിരെ കേസ്

Written By Muhimmath News on Thursday, 28 July 2016 | 18:13

കാസര്‍കോട്: കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് യുവാവ്, വലിച്ചുകീറി പൊലീസുകാരന്റെ മുഖത്തെറിഞ്ഞു. ഇതു സംബന്ധിച്ച് പൊലീസുകാരന്റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു.

പഴയ ബസ്സ്റ്റാന്റില്‍ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെട്ടുംകുഴി ഹിദായത്ത് നഗറിലെ ശര്‍ഫറാസ് നവാസി(33) നെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. സിവില്‍ പൊലീസ് ഓഫീസര്‍ പി.ടി.ഗിരീഷിന്റെ പരാതിയിലാണ് കേസ്. 26ന് ഉച്ചക്കാണ് സംഭവം. അനധികൃത മണ്ണെണ്ണ വില്‍പ്പന പിടികൂടിയ കേസിലെ സാക്ഷിയാണ് ശര്‍ഫറാസ് നവാസ്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുള്ള സമന്‍സാണ് പൊലീസുകാരന്‍ ഇയാള്‍ക്കു വ്യാപാര സ്ഥാപനത്തില്‍ എത്തി നല്‍കിയത്. സമന്‍സ് കൈപ്പറ്റിയ ഉടന്‍ തന്നെ അത് കീറി പൊലീസുകാരന്റെ മുഖത്തെറിയുകയായിരുന്നുവത്രേ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved