Latest News :
Home » , , , » കശുവണ്ടി പരിപ്പ് തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു

കശുവണ്ടി പരിപ്പ് തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു

Written By Muhimmath News on Thursday, 21 July 2016 | 11:30

കൊല്ലം: കശുവണ്ടി പരിപ്പ് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. കണ്ണനല്ലൂര്‍ റഫീക്ക് മന്‍സിലില്‍ അഡ്വ.മുഹമ്മദ് റഫീക്കിന്റെയും സബീനയുടേയും മകന്‍ റയിസ് മുഹമ്മദ് റഫീക്ക് (2) ആണ് മരിച്ചത്. 

കശുവണ്ടി പരിപ്പ് കഴിക്കുന്നതിനിടെ കുട്ടി കരഞ്ഞതാണ് പരിപ്പ് ശ്വാസനാളത്തില്‍ കുടുങ്ങാന്‍ കാരണമായത്. ഉടന്‍ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പരിപ്പ് പുറത്തെടുത്ത് വിദഗ്ദ ചികില്‍സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved