Latest News :
Home » » ചെര്‍ക്കള സെക്ടര്‍ സാഹിത്യോത്സവ് 31ന്: സ്വാഗതസംഘം രൂപീകരിച്ചു

ചെര്‍ക്കള സെക്ടര്‍ സാഹിത്യോത്സവ് 31ന്: സ്വാഗതസംഘം രൂപീകരിച്ചു

Written By Muhimmath News on Monday, 11 July 2016 | 17:04

ചെര്‍ക്കള: വിദ്യാര്‍ത്ഥികളുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി എസ് എസ് എഫ് നടത്തി വരുന്ന സാഹിത്യോത്സവ് ചെര്‍ക്കള സെക്ടറില്‍ ജുലൈ 31 ഞായറാഴ്ച ബേവിഞ്ചയില്‍ നടക്കും. പരിപാടിയുടെ വിജയകരമായി നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു. ഉപദേശക സമിതി അംഗങ്ങളായി എം അബൂബക്കര്‍ ഹാജി, എം അബ്ദുല്ല, ബി.കെ അബ്ദുല്‍ ഖാദര്‍, എം മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. ഇഖ്ബാല്‍ ബേവിഞ്ച(ചെയര്‍മാന്‍), എം മാഹിന്‍. സവാദ് ആലൂര്‍(വൈ.ചെയര്‍മാന്‍), മഹ്ശീര്‍ ബേവിഞ്ച(ജനറല്‍ കണ്‍വീനര്‍), ശമ്മാസ്ഖാന്‍. അഹമ്മദ് റഷാദ്(ജോ.കണ്‍വീനര്‍), ഇല്ല്യാസ്(ട്രെഷറര്‍), നസീര്‍ വടക്കേക്കര (സ്‌റ്റേജ്&സൗണ്ട് ചെയര്‍മാന്‍), അഹമ്മദ് റഷാദ് (സ്‌റ്റേജ്&സൗണ്ട് കണ്‍വീനര്‍).

ബേവിഞ്ച നൂറുല്‍ ഹുദാ മദ്‌റസയില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഹമീദ് മാസ്ത്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് മുളിയാര്‍ സര്‍കിള്‍ സെക്രട്ടറി അബ്ദുല്ല പെവ്വല്‍ ഉഘാടനം ചെയ്തു. നൗഷാദ് സ്വാഗതവും മുഹാഷിര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved