Latest News :
Home » » മടവൂരില്‍ സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് പ്രൗഢമായ സമാപനം

മടവൂരില്‍ സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് പ്രൗഢമായ സമാപനം

Written By Muhimmath News on Friday, 22 July 2016 | 11:11

നരിക്കുനി: മടവൂര്‍ സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന സി എം വലിയുല്ലാഹിയുടെ ഇരുപത്തിയാറാമത് ആണ്ടുനേര്‍ച്ച സമാപിച്ചു. സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സുന്നിജംഇയ്യത്ത#ുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. 

ഹിഫ്‌ലുല്‍ ഖുര്‍ആന്‍ കോളേജിന്റെ ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ഹബീബ് കോയ തങ്ങള്‍, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സി എം ഇബ്രാഹീം, പ്രൊഫ എ.കെ  അബ്ദുല്‍ ഹമീദ്, ടി കെ അബ്ദുറഹിമാന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.  തുടര്‍ന്ന് നടന്ന ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി, മുല്ലക്കോയതങ്ങള്‍ പെരുമണ്ണ, സയ്യിദ് മുഹമ്മദ്  തുറാബ് സഖാഫി, പി കെ എസ് തങ്ങള്‍ തലപ്പാറ, മുഹമ്മദ് ബാഖവി എരുമക്കൊല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

സേവന പ്രവര്‍ത്തനങ്ങളില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ടി.കെ അബ്ദുറഹിമാന്‍ ബാഖവിയെ സി എം സെന്റര്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആദരിച്ചു. 

നേരത്തെ നടന്ന മുഹിബ്ബുകളുടെ സംഗമത്തില്‍ സി എം വലിയുല്ലാഹിയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ അനുഭവങ്ങള്‍ പങ്ക്‌വെച്ചു.  ഇ കെ ഹുസൈന്‍ മുസ് ലിയാര്‍ പറമ്പില്‍, ഹാഫിള് അബൂബക്കര്‍ സഖാഫി, സി എം മുഹമ്മദ് അബൂബകര്‍ സഖാഫി തുടങ്ങിയവര്‍ പരിപാടിയില്‍  സംബന്ധിച്ചു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. വൈകീട്ട് നടന്ന ശാദുലി റാത്തീബിന് സി.പി ശാഫി സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved