Latest News :
Home » » പയോട്ടയില്‍ സി എം വലിയുളളാഹി ആണ്ട് നേര്‍ച്ച സമാപിച്ചു

പയോട്ടയില്‍ സി എം വലിയുളളാഹി ആണ്ട് നേര്‍ച്ച സമാപിച്ചു

Written By Muhimmath News on Sunday, 17 July 2016 | 12:44

പയോട്ട: കേരള മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് , എസ്. ബി.എസ് പയോട്ട യൂണിറ്റ് കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച ഖുത്തുബു സമാന്‍ സി.എം.വലിയുളളാഹി ആണ്ട് നേര്‍ച്ച സമാപിച്ചു. കെ.എസ്. എം. പയോട്ട തങ്ങള്‍ സ്മാരക സുന്നീ സെന്റര്‍ ഹാളില്‍ നടന്ന പരിപാടി എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് സി.എം. അബ്ദുറഹിമാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍

എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ വൈസ് പ്രസിഡന്റ് സയ്യിദ് യാസിന്‍ സഖാഫി അല്‍ ഹൈദറൂസി തങ്ങള്‍ കല്ലക്കട്ട അനുസ്മരണ പ്രഭാഷണവും കൂട്ടുപ്രാര്‍തഥനയും നടത്തി.

പരിപാടിയില്‍ ഇബ്രാഹിം സഖാഫി, സുബൈര്‍ മിസ്ബാഹി, ഹുസൈന്‍ മുട്ടത്തൊടി, മഹ്മൂദ് മുട്ടത്തൊടി, ശംസീര്‍ സൈനി, മാഹിന്‍ പട്ട്‌ള, അബ്ദുല്ല പിഎ, പി.ബി.മുഹമ്മദ്, കെ.കെ.അബ്ദുല്‍ ഖാദര്‍, അശ്‌റഫ് കടമ്പട്ട, അബ്ദുല്‍ഖാദര്‍ പി.എ, കരീം.പി.കെ, ആരിഫ് മളി, റാഫിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു. യൂനുസ് കെ.കെ. സ്വാഗതവും ആദില്‍ കടമ്പട്ട നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved