Latest News :
Home » » പൂത്തപ്പലത്ത് സി. എം വലിയുല്ലാഹി ആണ്ടു നേര്‍ച്ച 15 ന്

പൂത്തപ്പലത്ത് സി. എം വലിയുല്ലാഹി ആണ്ടു നേര്‍ച്ച 15 ന്

Written By Muhimmath News on Sunday, 10 July 2016 | 16:02

മുള്ളേരിയ: പൂത്തപ്പലം സി.എം.വലിയുല്ലാഹി സ്മാരക സുന്നീ സെന്ററില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന മടവൂര്‍ സീ.എം.വലിയുല്ലാഹി തങ്ങളുടെ ആണ്ടു നേര്‍ച്ച ജുലൈ 15 ന് വൈകുന്നേരം 7.30 ന് നടക്കും. കേരള മുസ്‌ലിം ജമാഅത്,എസ്.വൈ.എസ്., എസ്.എസ്.എഫ് പൂത്തപ്പലം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് അബ്ദുസ്സലാം തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, ജാമിഅ സഅദിയ്യ മുദരിസ് മുഹമ്മദ് സ്വാലിഹ് സഅദി തളിപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

ജി.സി.സി.യൂണിററ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് പി.എം., കണ്‍വീനര്‍ ബഷീര്‍.പി.എച് എന്നിവര്‍ വിവിധ അവാര്‍ഡുകളുടെ വിതരണം നിര്‍വ്വഹിക്കും. മൂല മുഹമ്മദ് ഹാജി, അബ്ദുല്ല സഅദി ബിസ്മില്ല, പി.എച്.അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് മുസ്തഫ അംജദി, അബ്ദു റഹ്മാന്‍ സഖാഫി, മുസ്തഫ വി.പി., സി.എച്.ഉമര്‍ മുസ്‌ലിയാര്‍, അഷ്‌റഫ് മുസ്‌ലിയാര്‍, പള്ളിക്കുഞ്ഞി ഹാജി, സി.എച്.മുഹമ്മദ് കുഞ്ഞി ഹാജി, ബടുവന്‍ കുഞ്ഞി ഹാജി, അബ്ദുല്ല ഹാജി കൊടി വളപ്പ്, വളപ്പ് മുഹമ്മദ് ഹാജി, സിദ്ധീഖ് പൂത്തപ്പലം, അബ്ദുല്ല വളപ്പ്, കെ.പി.ഹസൈനാര്‍, അബ്ദുല്ല വി.എം.വളപ്പില്‍, സി.അബ്ദുല്‍ ഖാദിര്‍, അടുക്കം അബ്ദുല്ല, സിറാജ് വളപ്പില്‍, ഇ.പി കെ.അബ്ദുല്ല, കലന്തര്‍.എന്‍.എ., യൂസുഫ് വളപ്പ്, ഗഫൂര്‍, സുബൈര്‍ വി.എ. സംബന്ധിക്കും. അന്നദാനത്തോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved