Latest News :
...
Home » , » സി.എം വലിയുല്ലാഹി 26 ാം ആണ്ട് നേര്‍ച്ചക്ക് മടവൂര്‍ ശരീഫില്‍ പ്രൗഡോജ്ജ്വല തുടക്കം

സി.എം വലിയുല്ലാഹി 26 ാം ആണ്ട് നേര്‍ച്ചക്ക് മടവൂര്‍ ശരീഫില്‍ പ്രൗഡോജ്ജ്വല തുടക്കം

Written By Muhimmath News on Tuesday, 19 July 2016 | 21:18കോഴിക്കോട്: സി.എം. സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന സി.എം. വലിയുല്ലാഹിയുടെ 26 ാം ആണ്ട് നേര്‍ച്ചക്ക് പ്രൗഡോജ്ജ്വല തുടക്കം. സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാടിന്റെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെ യാണ് പരിപാടിക്ക് തുടക്കമായത്. 6.30ന് കുഞ്ഞി സീതിക്കോയ തങ്ങള്‍ കൊയിലാട്ട് പതാക ഉയര്‍ത്തി തുടര്‍ന്ന്. 7 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ ഉല്‍ഘാടം ചെയ്തു തുടര്‍ന്ന് എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ടി.കെ അബ്ദുറഹിമാന്‍ ബാഖവി, കെ.ആലിക്കുട്ടി ഫൈസി, അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി, ടികെ മുഹമ്മദ് ദാരിമി, മുസ്തഫ സഖാഫി മരഞ്ചിട്ടി സംബന്ധിച്ചു.

ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന എലൈറ്റ്കണ്‍വിന്‍ സയ്യിദ് സകരിയ്യ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കമാവും. എ. കെ സി മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ കരാട്ട് റസാഖ് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. എന്‍. അലി അബ്ദുള്ള സാഹിബ് വിഷയാവതരണം നടത്തും. 3 മണിക്ക് നടക്കുന്ന എന്‍ലിവന്‍ മീറ്റ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ റഹീം എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. ബശീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തും. വൈകു. 7 മണിക്ക് ലുഖ്മാനുല്‍ഹക്കീം സഖാഫി പുല്ലാര മതപ്രഭാഷണം നടത്തും.

സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സി.എം വലിയുല്ലാഹിയുടെ മുഹിബ്ബുകള്‍ സി.എം സെന്ററില്‍ ഒത്തുചേരും. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഇടപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ഇ.കെ ഹുസൈന്‍ മുസ്‌ലിയാര്‍ പറമ്പില്‍ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്നു നിരവധി സയ്യിദരും പണ്ഡിതന്മാരും, മഹാനുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കും. 2 മണിക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഗമിക്കും വൈകു: 4 മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സി.പി ശാഫി സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം എന്നിവര്‍ നേതൃത്വം നല്‍കും.

7 മണിക്ക് നടക്കുന്ന സമാപന ദിക്‌റ് ദുആ സമ്മേളനത്തിന് സയ്യിദ് അലിബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. പരിപാടിയില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അദ്ധ്യക്ഷന്‍ വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിക്കും. അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍കോളേജ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് സേവന നിരതമായ കാല്‍വെപ്പുകളുമായി സുന്നീപ്രസ്ഥാനിക രംഗത്തെ ഉമറാക്കള്‍ക്കളെയും പണ്ഡിതരേയും മടവൂര്‍ ശരീഫില്‍ ആദരിക്കും, ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. വിവിധ പരിപാടികളില്‍ മുല്ലക്കോയതങ്ങള്‍ പെരുമണ്ണ, മുഹമ്മദ് തുറാബ് തങ്ങള്‍, ത്വാഹാ തങ്ങള്‍ കുറ്റിയാടി, സയ്യിദ് ഇല്യാസ് ഹൈദ്രൂസ് എരുമാട്, വി.പി.എം ഫൈസി വില്യാപ്പള്ളി, എം.വി അബ്ദുറസാഖ് സഖാഫി, അബ്ദുല്‍ കരീം ഹാജി ചാലിയം, എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, അപ്പോളോ മൂസ ഹാജി, റഹ്മത്തുള്ള സഖാഫി എളമരം തുടങ്ങി നിരവധി സയ്യിദരും പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved