Latest News :
Home » , » സി.എം വലിയുല്ലാഹി 26-ാ മത് ആണ്ട് നേര്‍ച്ച ജൂലൈ 19ന് തുടങ്ങും

സി.എം വലിയുല്ലാഹി 26-ാ മത് ആണ്ട് നേര്‍ച്ച ജൂലൈ 19ന് തുടങ്ങും

Written By Muhimmath News on Saturday, 9 July 2016 | 20:52

മടവൂര്‍: സി.എം. വലിയുല്ലാഹി (റ) വിന്റെ 26 ാം ആണ്ട് നേര്‍ച്ച 2016 ജൂലൈ 19,20,21 (ചൊവ്വ, ബുധന്‍, വ്യാഴം) തിയ്യതികളില്‍ അതിവിപുലമായി മടവൂര്‍ സി.എം സെന്ററില്‍ വെച്ച് നടക്കും. ആണ്ട് നേര്‍ച്ച പരിപാടികള്‍ക്ക് ഇന്നലെ നടന്ന സ്വാഗത സംഘം യോഗത്തില്‍ അന്തിമരൂപം നല്‍കി.

ജൂലൈ 19ചൊവ്വ വൈകു. 6 മണിക്ക് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാടിന്റെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും. 6.30ന് കുഞ്ഞി സീതിക്കോയ തങ്ങള്‍ കൊയിലാട്ട് പതാക ഉയര്‍ത്തും 7 മണിക്ക് നടക്കുന്ന ഉല്‍ഘാടന സമ്മേളനത്തില്‍ സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. പരിപാടി കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉല്‍ഘാടം ചെയ്യും. തുടര്‍ന്ന് എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹിമാന്‍ സഖാഫി മതപ്രഭാഷണം നടത്തും.

ജൂലൈ 20 ബുധന്‍ രാവിലെ 11 മണിക്ക് എലൈറ്റ് കണ്‍വിനിന് സയ്യിദ് സകരിയ്യ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കമാവും. പരിപാടി എ.കെസി മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ കരാട്ട് റസാഖ് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. എന്‍. അലി അബ്ദുള്ള വിഷയാവതരണം നടത്തും. 3 മണിക്ക് നടക്കുന്ന എന്‍ലിവന്‍ മീറ്റ് ഡോ. അബ്ദുല്‍ ഹഖീം അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ റഹീം എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. ബശീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തും. വൈകു. 7 മണിക്ക് ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര മതപ്രഭാഷണം നടത്തും.

സമാപന ദിവസമായ ജൂലൈ 21 വ്യാഴം രാവിലെ 11 മണിക്ക് സി.എം വലിയുല്ലാഹിയുടെ മുഹിബ്ബുകള്‍ സി.എം സെന്ററില്‍ ഒത്തുചേരും. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഇടപ്പള്ളിയുടെ അധ്യക്ഷതയില്‍ ഇ.കെ ഹുസൈന്‍ മുസ്‌ലിയാര്‍ പറമ്പില്‍ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്നു നിരവധി സയ്യിദരും പണ്ഡിതരും മഹാനുമായുള്ള അനുഭവങ്ങള്‍ പങ്ക് വെക്കും. 2 മണിക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഗമിക്കും. വൈകു: 4 മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സി.പി ശാഫി സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം എന്നിവര്‍ നേതൃത്വം നല്‍കും.

വൈകു. 7 മണിക്ക് നടക്കുന്ന സമാപന ദിക്‌റ് ദുആ സമ്മേളനത്തിന് സയ്യിദ് അലിബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. പരിപാടിയില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അദ്ധ്യക്ഷന്‍ വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉല്‍ഘാടനം നിര്‍വ്വഹിക്കും. ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സര്‍ക്കാര്‍ അല്‍ ഹുസൈനി അല്‍ചിസ്തി കോവളം മുഖ്യാതിഥിയാകും. റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ ഉസ്താദ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍കോളേജ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വിവിധ പരിപാടികളില്‍ മുല്ലക്കോയതങ്ങള്‍ പെരുമണ്ണ, മുഹമ്മദ് തുറാബ് തങ്ങള്‍, ത്വാഹാ തങ്ങള്‍ കുറ്റിയാടി, സയ്യിദ് ഇല്യാസ് ഹൈദ്രൂസ് എരുമാട്, വി.പി.എം ഫൈസി വില്യാപ്പള്ളി, എം.വി അബ്ദുറസാഖ് സഖാഫി, അബ്ദുല്‍ കരീം ഹാജി ചാലിയം, എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, അപ്പോളോ മൂസഹാജി, റഹ്മത്തുള്ള സഖാഫി എളമരം തുടങ്ങി നിരവധി സയ്യിദരും പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved