Latest News :
Home » » വിലക്കയറ്റം; കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

വിലക്കയറ്റം; കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Written By Muhimmath News on Monday, 25 July 2016 | 17:49



കാസര്‍കോട്: ഭാഗ ഉടമ്പടികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ കനത്ത നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി ജോസ്, ബാലകൃഷ്ണ വോര്‍കൂഡ്‌ലു, പി.കെ ഫൈസല്‍, ഹകിം കുന്നില്‍, വിനോദ് കുമാര്‍ പള്ളയില്‍വീട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി.സി.സി സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. വിദ്യാനഗര്‍ ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved