Latest News :
Home » , , , » പശുവിനെ കൊന്ന് തിന്നുവെന്ന് ആരോപിച്ച് അഞ്ച് ദളിതര്‍ക്ക് ക്രൂര പീഡനം; ബജ്രംഗ്ദള്‍ അക്രമം പോലീസ് നോക്കിനില്‍ക്കേ!

പശുവിനെ കൊന്ന് തിന്നുവെന്ന് ആരോപിച്ച് അഞ്ച് ദളിതര്‍ക്ക് ക്രൂര പീഡനം; ബജ്രംഗ്ദള്‍ അക്രമം പോലീസ് നോക്കിനില്‍ക്കേ!

Written By Muhimmath News on Monday, 25 July 2016 | 10:05

ബംഗളൂരു: ഗുജറാത്തില്‍ ദളിതര്‍ക്ക് നേരെയുണ്ടായ ക്രൂരതയ്ക്ക് പിറകേ കര്‍ണാടകയിലും.പശുവിനെ മോഷ്ടിച്ച് കൊന്നുതിന്നു എന്നാരോപിച്ച് അഞ്ച് ദളിതരെ സംഘപരിവാര്‍ സംഘടയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചു.പോലീസും കാണികളായി നിന്നു. 

ജയപുര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശാന്തിപുരയില്‍ ജൂലൈ 10നായിരുന്നു അക്രമമുണ്ടായത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയും പൊലീസിന്റെ അനാസ്ഥയും കാരണം വിവരം പുറത്തുവന്നിരുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിവരം ഇപ്പോള്‍ പുറത്തുവന്നത്. അക്രമത്തിനിരയായ അഞ്ചുപേരും കര്‍ഷകരാണ്. ബലരാജ് , മുത്തപ്പ , ധനുഷ്, സന്ദീപ് , രമേഷ് എന്നിവരെയാണ് സംഘടിതമായി വീടുകയറി ആക്രമിച്ചത്. ബലരാജിന്റെ കയ്യും സന്ദീപിന്റെ കാലും അക്രമികള്‍ അടിച്ചൊടിച്ചു.വീട്ടിലേക്ക് 25 ഓളം വരുന്ന സംഘമെത്തി രാത്രി 11 മണിയോടെയാണ് ആക്രമണം നടത്തിയത്.ആക്രമണം നടത്തുമ്പോള്‍ തന്നെ പോലീസ് എത്തി.എന്നാല്‍ മര്‍ദ്ദനത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ശ്രമമുണ്ടായില്ലെന്നു മര്‍ദ്ദനമേറ്റയാള്‍ പറയുന്നു.

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനത്തിന് പിന്നാലെ പൊലീസ് ഇവരില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കര്‍ണാടക പശുസംരക്ഷണ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് പൊലീസ് കേസ് രജിസറ്റര്‍ ചെയ്‌തെങ്കിലും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ വീടുകയറി നടത്തിയ അക്രമത്തിന് കേസ് എടുത്തില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved