Latest News :
Home » » വാഹനം ഓവര്‍ടേക്ക് ചെയ്തതിന് മഹാരാഷ്ട്രയില്‍ ദളിത് യുവാക്കള്‍ക്ക് മര്‍ദനം

വാഹനം ഓവര്‍ടേക്ക് ചെയ്തതിന് മഹാരാഷ്ട്രയില്‍ ദളിത് യുവാക്കള്‍ക്ക് മര്‍ദനം

Written By Muhimmath News on Monday, 25 July 2016 | 10:43

മുംബൈ:  വാഹനം മറികടന്ന് പോയെന്നാ രോപിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ദളിത് യുവാക്കളെ ഇരുപതോളം വരുന്ന സംഘം മര്‍ദിച്ചു. ബീഡിലെ സവര്‍ഗോണ്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവാക്കള്‍.

സംഘം തങ്ങളെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദനമേറ്റ ആകാശ് വാഗ്മോറെ പറഞ്ഞു. ബൈക്കില്‍ അംബേദ്ക്കറുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മര്‍ദനം ശക്തമായെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വാഗ്‌മോറെ പറഞ്ഞു.
പ്രതികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രണ്ടു യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ക്കൊപ്പം മറ്റു നാലു പേര്‍ ഉണ്ടായിരുന്നു. ഇവര്‍ മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ ഗോരക്ഷാ സമിതിക്കാര്‍ മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയിലും മര്‍ദനമുണ്ടായിരുക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലും ദളിതുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved