Latest News :
Home » , » റമളാന്‍ സത്കരമ്മങ്ങള്‍ കൊണ്ട് സമ്പന്നമാക്കുക : ബി.എസ്. ഫൈസി

റമളാന്‍ സത്കരമ്മങ്ങള്‍ കൊണ്ട് സമ്പന്നമാക്കുക : ബി.എസ്. ഫൈസി

Written By Muhimmath News on Friday, 1 July 2016 | 10:52

ബദിയടുക്ക: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനില്‍ സത്കര്‍മ്മങ്ങള്‍ കൊണ്ട് സമ്പന്നമാക്കണമെന്ന് കേരള മുസ്ലിം ജമാഅത് സംസ്ഥാന സമിതി അംഗം ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി  പറഞ്ഞു. 'വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം' എന്ന പ്രമേയത്തില്‍ ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ സംഘടിപിച്ച ജല്‍സത്തുല്‍ ബദ്‌രിയ്യയും സമൂഹ നോമ്പ് തുറയും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ഥാപന അദ്ധക്ഷന്‍ സയ്യദ് യു.പി.എസ്. അലവിക്കോയ തങ്ങള്‍ അല്‍ജിഫ്രി അര്‍ളടുക്ക അദ്ധക്ഷത വഹിച്ചു. സ്ഥാപന ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം ജല്‍സത്തുല്‍ ബദ്‌രിയ്യയ്യക്കും ബദ്‌ര് മൗലീദ്‌നും നേതൃത്വം നല്‍ക്കി. സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് സയ്യിദ് പി. എസ്. ആറ്റക്കോയ അല്‍ബാ ഹസന്‍ പഞ്ചിക്കല്‍ കൂട്ടു പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

      യുവ പ്രാസംഗികന്‍ കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക മുഖ്യ പ്രഭാഷണം നടത്തി. ഹാഫിള്‍ സ്വാലിഹ് തങ്ങള്‍, നാസര്‍ ഹസനി പഞ്ചിക്കല്‍, എം പി അബ്ദുല്ല ഫൈസി, മളി അബ്ദുല്ല ഹാജി, കെ.എന്‍ ഇബ്രാഹിം, മുഹമ്മദ് ഹാജി മാവിനകട്ട, കെ.എച് മാസ്റ്റര്‍, താജുദ്ദീന്‍ നെല്ലികട്ട, അശ്‌റഫ് കൊല്യം തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് റശാദ് ബുഖാരി സ്വാഗതവും ഉമര്‍ അന്നടുക്ക നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved