Latest News :
Home » , » കാണാതായ ഭര്‍തൃമതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാണാതായ ഭര്‍തൃമതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Written By Muhimmath News on Saturday, 16 July 2016 | 11:58

ബദിയടുക്ക: ഒരാഴ്ച മുമ്പ് ബദിയടുക്ക ബാഡൂരില്‍ നിന്നും കാണാതായ ഭര്‍തൃമതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ബാഡൂരിലെ പത്മനാഭയുടെ ഭാര്യ ജയന്തിയുടെ (40) മൃതദേഹമാണ് ശനിയാഴ്ച രാവിലെ ഹേരൂര്‍ പുഴയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ജയന്തിയെ വീട്ടില്‍ നിന്നും കാണാതായത്.

സംഭവത്തില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ബാഡൂരിലെ പുഴയില്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം ഹേരൂര്‍ പുഴയില്‍ കണ്ടെത്തിയത്.

ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനയക്കും. മരിച്ച ജയന്തിക്ക് രണ്ട് മക്കളുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved