Latest News :
Home » , , » ഡെങ്കിപ്പനി ബാധിച്ച് ബദിയഡുക്ക സ്വദേശി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് ബദിയഡുക്ക സ്വദേശി മരിച്ചു

Written By Muhimmath News on Thursday, 28 July 2016 | 11:22

ബദിയഡുക്ക: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബദിയഡുക്ക സ്വദേശി മരിച്ചു. പള്ളത്തടുക്കക്ക് സമീപത്തെ കോരിക്കാര്‍ താഴെ വീട്ടില്‍ ഉമ്പായി എന്ന ഇബ്‌റാഹിം (60) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയെേടാ മംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം.

രണ്ടുദിവസം മുമ്പാണ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബദിയഡുക്കയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയതിനു ശേഷമാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഡെങ്കിപ്പനിയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. 

10 വര്‍ഷം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ കൃഷിചെയ്തുവരികയായിരുന്നു. 
ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് അസ്‌ക്കര്‍, അബ്ബാസ് ആഷിഖ്. സഹോദരങ്ങള്‍: ഹസന്‍, സൂഫി, ദൈനബി, ജമീല. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved