Latest News :
Home » » സെക്ടര്‍ സാഹിത്യോത്സവ്: പള്ളങ്കോട് യൂണിറ്റ് ജേതാക്കള്‍

സെക്ടര്‍ സാഹിത്യോത്സവ്: പള്ളങ്കോട് യൂണിറ്റ് ജേതാക്കള്‍

Written By Muhimmath News on Tuesday, 12 July 2016 | 17:32

പളളങ്കോട്: എസ്.എസ്.എഫ് ദേലംപാടി സെക്ടര്‍ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ പള്ളങ്കോട് യൂണിറ്റ് ജേതാക്കളായി..പത്ത് യൂണിറ്റുകള്‍ മാറ്റുരച്ച മത്സരത്തില്‍ 84 മത്സര ഇനങ്ങളില്‍ നിന്നായി ഇരുന്നൂറ്റിയെണ്‍പത്തിഎട്ട് പോയിന്റ് നേടിയാണ് പള്ളങ്കോട് ഹാട്രിക് വിജയം കരസ്ഥമാക്കിയത്. 2012 ല്‍ പള്ളങ്കോടിന് നഷടപ്പെട്ട കിരീടം തുടര്‍ന്ന് 2014ല്‍ ഊജംപാടിയില്‍ നടന്ന സാഹിത്യോത്സവില്‍ തിരിച്ച് പിടിക്കുകയും ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു. പള്ളങ്കോട് യൂണിറ്റില്‍ നിന്ന് മത്സരിച്ച നിയാസ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുന്നൂറ്റി എഴുപത്തിയെട്ടു പോയിന്റ് നേടി ഊജംപാടി യൂണിറ്റ് രണ്ടും ഇരുന്നൂറ്റിമുപ്പത് പോയിന്റ് നേടി ദേലംപാടി മൂന്നും സ്ഥാനത്തെത്തി. യൂണിറ്റ് പ്രസിഡണ്ട് ഉബൈദ് സഖാഫി സെക്രട്ടറി നിയാസ് എന്നിവര്‍ ടീമിനെ നയിച്ചു. ഈ വര്‍ഷം നീലഗിരിയില്‍ വെച്ച് നടക്കുന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന സാഹിത്യോത്സവില്‍ പ്രതിഭകള്‍ ഉണ്ടാവുക എന്നതാണ് പള്ളങ്കോട് യൂണിറ്റിന്റെ ലക്ഷ്യം എന്നു യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved