Latest News :
Home » , » തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു

Written By Muhimmath News on Monday, 25 July 2016 | 19:55



ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപം പെരിയകുളത്ത് വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ തങ്കമണി സ്വദേശികളാണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ഥാടനത്തിന് ശേഷം മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം തമിഴ്‌നാടിന്റെ സര്‍വീസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടു പേര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഷൈന്‍ ഒട്ടലാങ്കല്‍ (35), വാഹന ഉടമ ബേബി മുള്ളനാനിയില്‍ (60), ബിനു കരിപ്പാപറമ്പില്‍ (35), അജീഷ് വെട്ടുകാട്ടില്‍ (32), മോന്‍സി പടലാംകുന്നേല്‍ (35), ജസ്റ്റിന്‍ ഇളംതുരുത്തിയില്‍ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷൈന്‍ എന്നയാള്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച ബേബിയാണ് വാഹനമോടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടുക്കി പോലീസുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി തമിഴ്‌നാട് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ തമിഴ്‌നാട്ടിലേക്കു പോയത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved