Latest News :
Home » , » കാസര്‍കോടിനോടുള്ള അവഗണന: ജില്ലാ കെ.എം.സി.സി പ്രക്ഷോഭത്തിലേക്ക്

കാസര്‍കോടിനോടുള്ള അവഗണന: ജില്ലാ കെ.എം.സി.സി പ്രക്ഷോഭത്തിലേക്ക്

Written By Muhimmath News on Tuesday, 26 July 2016 | 21:23

ദുബൈ: കാസര്‍കോടിനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനപരമായ അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനും ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കണ്ണൂരില്‍ അവസാനിക്കുന്ന നിര്‍ദ്ദിഷ്ട അതിവേഗത റെയില്‍വെ മംഗലാപുരം വരെ നീട്ടാനും കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നിര്‍മാണമാരംഭിച്ച ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ്, പാസ്‌പോട്ട് സേവകേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങി ജില്ലാ നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങള്‍ ഉള്‍കൊള്ളുന്ന നിവേദനം ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി എന്നിവര്‍ക്ക് കെ.എം.സി.സി ജില്ലാ നേതാക്കള്‍ നല്‍കും. കൂടാതെ ദുബൈ ബറാഹിലുള്ള കെ.എം.സി.സി ആസ്ഥാനത്ത് പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു.

നാട്ടില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം, ഭാരവാഹികളായ ഹനീഫ് ടി.ആര്‍ മേല്‍പ്പറമ്പ, ഹസൈനാര്‍ ബീജന്തടുക്ക എന്നിവരെ യോഗം ചുമതതലപ്പെടുത്തി. ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മഹമൂദ് കുളങ്കര, ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, ഖാദര്‍ ബെണ്ടിച്ചാല്‍, അഡ്വ ഇബ്രാഹിം ഖലീല്‍ പ്രസംഗിച്ചു. ആക്ടിംഗ് സെക്രട്ടറി ഷരീഫ് പൈക്ക സ്വാഗതവും ഇസ്മായില്‍ നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved