Latest News :
Home » , , » അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡോ.അസ്ഹരി ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടു

അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡോ.അസ്ഹരി ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടു

Written By Muhimmath News on Tuesday, 26 July 2016 | 12:38

കോഴിക്കോട്: ഇന്തോനേഷ്യയിലെ പ്രധാന സുന്നി സംഘടനയായ ജംഇയ്യത്തു ത്തുറൂഖി സൂഫിയ്യയും സര്‍ക്കാര്‍ പ്രതിരോധ വകുപ്പും സഹകരിച്ചു സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മര്‍കസ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടു.
'രാജ്യ പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ഉദ്ദേശവും പ്രാധാന്യവും ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഈ മാസം ഈ മാസം 26 മുതല്‍ 29 വരെ ഇന്തേനേഷ്യയിലെ പ്രധാന സിറ്റിയായ പെകലുഞ്ചാനിലാണ് സമ്മേളനം നടക്കുന്നത്. 

ഇസ്‌ലാമിന്റെ സൗഹൃദത്തിന്റെയും മാനവികതയുടെയും മുഖം പരിചയപ്പെടുത്താനും വികലമായ ദര്‍ശനങ്ങള്‍ക്ക് അടിമപ്പെട്ട് മതത്തെ ദുരുപയോഗപ്പെടുത്തുന്നവരെ പിന്തിപ്പിക്കാനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഐസിസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആശയപരമായ അടിത്തറയും, അവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സംഘര്ഷങ്ങളും സമ്മേളനം തുറന്നു കാണിക്കും.

 മുസ്ലിം ഐക്യവും സമൂഹത്തിലെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരവും എന്ന വിഷയത്തിലാണ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധം അവതരിപ്പിക്കുന്നത്.

സമ്മേളനത്തില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും. ഇന്തോനേഷ്യന്‍ വിദേശ മന്ത്രാലയം, പ്രതിരോധ വകുപ്പ്, കരവ്യോമ നാവിക സേന മേധാവികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, 50 ഓളം യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍, ഇസ്ലാമിക പണ്ഡിതര്‍ എന്നിവരുടെയും സാന്നിധ്യം ഉണ്ടാകും.

ഈജിപ്ത് മത കാര്യ ഉപദേഷ്ടാവ് ഡോ. ശൈഖ് ഉസാമ അല്‍ അസ്ഹരി, ഡോ. റിയാദ് ബാസു ലേബനോന്‍, ശൈഖ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി, സിറിയന്‍ മുഫ്തി ഡോ. മുഹമ്മദ് അദ്‌നാന്‍ അഫ്‌യൂനി, ലേബനോന്‍ മുഫ്തി ഡോ.ഉസാമ അബ്ദുല്‍ റസാഖ് രിഫായീ, ഡോ. മുഹമ്മദ് ശിബിലി ന്യൂയോര്‍ക്ക്, ഡോ. മുസ്തഫ അബൂ സവി ഫലസ്തീന്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് എത്തുന്നുണ്ട്. 

പതിനായിരങ്ങള്‍ ഒരുമിക്കുന്ന ഇന്തോനേഷ്യയിലെ പ്രധാന മുസ്ലിം സംഗമങ്ങളിലൊന്നായ മൗലിദുല്‍ അക്ബര്‍ പ്രവാചക പ്രകീര്‍ത്തന സദസ്സിലും അസ്ഹരി സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved