Latest News :
Home » , , » വ്രത വിശുദ്ധിയുടെ സമര്‍പ്പണവുമായി നാടെങ്ങും ഈദുല്‍ ഫിത്വര്‍

വ്രത വിശുദ്ധിയുടെ സമര്‍പ്പണവുമായി നാടെങ്ങും ഈദുല്‍ ഫിത്വര്‍

Written By Muhimmath News on Wednesday, 6 July 2016 | 17:06



കാസറഗോഡ്; ഒരു മാസത്തെ വ്രത വിശുദ്ധിയുടെ പരിസമാപ്തി കുറിച്ച് നാടെങ്ങും ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. തക്ബീര്‍ മുഴക്കിയും പരസ്പരം സ്‌നേഹം പങ്കിട്ടും പെരുന്നാളിനെ ധന്യമാക്കി. ഫിത്വര്‍ സകാത്ത് വിതരണം ചെയ്ത ശേഷം ആബാല വൃദ്ധം പള്ളികളിലെത്തി പെരുന്നാള്‍ നിസ്‌കാരത്തിലും ഖുത്ബയിലും പങ്കുകൊണ്ടു. വിവിധ മസ്ജിദുകളില്‍ പ്രമുഖ പണ്ഡിതര്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

പുത്തിഗെ മുഹിമ്മാത്ത് ജുമാ മസ്ജിദില്‍ അബ്ദു ശഹീദ് ഹാദി ഹിമമി ചെണ്ടത്തൊടി, ജില്ലാ സുന്നീ സെന്ററില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved