Latest News :
Home » » ബദിയടുക്കയില്‍ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമായില്ല; ജനരോഷം ശക്തമാകുന്നു

ബദിയടുക്കയില്‍ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമായില്ല; ജനരോഷം ശക്തമാകുന്നു

Written By Muhimmath News on Wednesday, 20 July 2016 | 18:50

ബദിയടുക്ക: ബദിയടുക്ക സെക്ഷനിലെ വൈദ്യുതി പ്രശ്‌നം പരിഹാരമാകാത്തതില്‍ ജനരോഷം ശക്തമാകുന്നു. മഴവന്നാല്‍ വൈദ്യുതി നിലക്കുന്നു. എച്.ടി., എല്‍.ടി. ലൈനിലുള്ള ടച്ചിംഗാണ് ഇതിന് കാരണം. കൃഷി ഇടങ്ങളിലും മരകൊമ്പുകളുടെ ഇടയിലുമാണ് ലൈനുകള്‍ പോകുന്നത്. മഴക്കാല മുന്‍കരുതലായി ടച്ചുകള്‍ മുറിച്ചു മാറ്റാന്‍ കരാറ് നല്‍കിയെങ്കിലും പ്രവര്‍ത്തി എവിടെയും എത്തിയില്ല. ടച്ചുകള്‍ നീക്കം ചെയ്യാന്‍ എല്‍.ടി. ലൈനിന് 4.5 ലക്ഷം രൂപയും എച്.ടി.ക്ക് 1.5 ലക്ഷം രൂപയുമാണ് കരാര്‍ നല്‍കിയത്. 145 ട്രാന്‍സ്‌ഫോര്‍മില്‍ 27,000 കണ്‍സ്യൂമര്‍ ആണ് ഉള്ളത്. 8 ട്രാന്‍സ്‌ഫോര്‍മിന്റെ പണി പൂര്‍ത്തിയായെങ്കിലും ചാര്‍ജ്ജ് ചെയ്തില്ല. നിലവില്‍ 12 ലൈന്‍മാന്‍മാരാണ് ഉള്ളത്. ഏരിയകള്‍ കൂടിയതിനാല്‍ ലൈന്‍മാന്‍മാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് പല ഭാഗത്തും ദിവസങ്ങളോളം വൈദ്യുതി നിലയ്ക്കുന്നത്.

ടച്ചിംഗ് മാറ്റാന്‍ കരാര്‍ നല്‍കിയതല്ലാതെ പ്രവൃത്തിയെ കുറിച്ച് പരിശോധന നടത്തുവാന്‍ അധികൃതരുട ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതാണ് വൈദ്യുതി പ്രശ്‌നം രൂക്ഷമാകുന്നത്. സംഭവത്തില്‍ വന്‍ക്രമകേടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. വൈദ്യുതി പ്രശ്‌നത്തില്‍ സി.പി.ഐ.എം. ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കെ.ജഗനാഥ ഷെട്ടി , എ.ഇ. രഘുനാഥനില്‍ നിന്നു വിവരം ശേഖരിച്ചു. സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved