Latest News :
Home » » എന്‍ഡോസള്‍ ഫാന്‍ ഇരയായ മകനോടൊപ്പം ഉപ്പള സ്വദേശിനി അഭയം തേടി ഗാന്ധിഭവനില്‍

എന്‍ഡോസള്‍ ഫാന്‍ ഇരയായ മകനോടൊപ്പം ഉപ്പള സ്വദേശിനി അഭയം തേടി ഗാന്ധിഭവനില്‍

Written By Muhimmath News on Thursday, 21 July 2016 | 12:26

കൊല്ലം: ദുരിതബാധിതനായ പതിനേഴുകാരനായ മകനോടൊപ്പം കാസര്‍കോട് ഉപ്പള സ്വദേശിയായ അനാര്‍ക്കലി ഗാന്ധിഭവനില്‍ അഭയം തേടിയെത്തി. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു ഗതിയും ഇല്ലാതെ വന്നതോടെയാണ് ശാരീരികവും മാനസികവുമായ വൈകല്യം ബാധിച്ച മകന്‍ മകന്‍ മുഹമ്മദ് ഷെഫീഖുമായി ഇവര്‍ അഗതികളുടെ അഭയകേന്ദ്രത്തിലെത്തിയത്.  ഭര്‍ത്താവ് അബ്ദുള്‍ ഗഫൂര്‍ പത്തുവര്‍ഷം മുന്‍പ് അനാര്‍ക്കലിയെ ഉപേക്ഷിച്ചുപോയി. 

ആകെയുള്ളൊരാശ്രയമായ മാതാവ് ഫാത്തിമയ്ക്ക് ഇവരെ പോറ്റാനുള്ള കഴിവുമില്ല. കുറേക്കാലം അനാര്‍ക്കലി ഉടുമ്പന്‍ചോല സ്‌പെഷല്‍ സ്‌കൂളിലെ ആയ ആയിരുന്നെങ്കിലും മകനെ നോക്കാന്‍ വേണ്ടി ജോലി ഉപേക്ഷിച്ചു. സ്വന്തമായി വീടോ വരുമാന മാര്‍ഗ്ഗം കണ്ടെത്താനാകാതെ ഗതി മുട്ടിയതോടെ മംഗല്‍പാടി പഞ്ചായത്തോഫീസിനുമുമ്പില്‍ സത്യാഗ്രഹം നടത്തി. ഇതേത്തുടര്‍ന്നാണ് കാസര്‍കോട് മഹിളാമന്ദിരത്തില്‍ എത്തി. രണ്ട് വര്‍ഷം ഇവിടെക്കഴിഞ്ഞു. 

മഹിളാമന്ദിരം അധികൃതര്‍ ഇവരെ പരിപാലിക്കാന്‍ കഴിയില്ലെന്നും മറ്റെവിടേക്കെങ്കിലും മാറ്റണമെന്നുംആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതി അമിക്കസ്‌ക്യൂറിയെ വെച്ച് വിഷയം പഠിക്കുകയും സംരക്ഷണം ഏറ്റെടുക്കാന്‍ ഗാന്ധിഭവനോട് ആവശ്യപ്പെടുകയുമായിരുന്നു. മഹിളാമന്ദിരം സൂപ്രണ്ട് ശാന്തകുമാരി, പോലീസ് ഓഫീസര്‍ ബൈജു എന്നിവരോടൊപ്പമാണ് അമ്മയും മകനും ഗാന്ധിഭവനില്‍ എത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved